കുവൈത്ത് ജീലാനി സ്റ്റഡി സെന്റര്‍ മീലാദുന്നബി ആഘോഷിച്ചു. വിപുലമായ പരിപാടികളോടെ നബിദിനാഘോഷം ശ്രദ്ധേയമായി. മൌലിദ് പാരായണങ്ങളിലും അനുസ്മരണ ചടങ്ങുകളിലും നൂറുകണക്കിന് പ്രവാചകസ്നേഹികള്‍ പങ്കെടുത്തു. റബീഉല്‍ അവ്ലല് പന്ത്രണ്ടാം ദിനമായ വെള്ളിയാഴ്ച അബൂഹലീഫ മസ്ജിദുല്‍ കബീര്‍ കേന്ദ്രീകരിച്ചായിരുന്നു ചടങ്ങ്.
പ്രവാചകചര്യയിലൂടെ മാത്രമേ ജീവിതവിജയം കൈവരിക്കാനാകൂവെന്ന് പരിപാടിയില്‍ സംസാരിച്ച അബ്ദൂല്ലത്തീഫ് ഹുദവി പറഞ്ഞു. മൌലിദ് പാരായണത്തിനും തുടര്‍ന്ന് നടന്ന സ്വലാത്ത് ദുആ സമ്മേളനത്തിനും അബ്ദുല്ലത്തീഫ് ഹുദവി, ഇസ്മാഈല്‍ ഹുദവി, ജമാലുദ്ദീന്‍ കൊടുവള്ളി എന്നിവര്‍ നേതൃത്വം നല്കി.
Wednesday, March 3, 2010
Subscribe to:
Posts (Atom)